bahrainvartha-official-logo

റവ.ഫാ.റോജൻ രാജൻ പേരകത്തിന് സ്‌നേഹനിർഭരമായ യാത്രയയ്പ്പും, പുതിയ വികാരിയായി ചുമതലയേറ്റ റവ.ഫാ.ജോൺസ് ജോൺസന് സ്വാഗതവും

ST PETRS

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ.റോജൻ രാജൻ പേരകത്തിന്  സ്‌നേഹനിർഭരമായ യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി  ചുമതലയേറ്റ റവ. ഫാ. ജോൺസ് ജോൺസന്  സ്വാഗതവും പതിനേഴാം തിയതി വെള്ളിയാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

പ്രസ്തുത യോഗത്തിൽ ക്നാനായ ഇടവകയുടെ വികാരി റവ. ഫാ. നോബിൻ തോമസിന് യാത്രയയ്പ്പും നൽകുകയുണ്ടായി. ഇടവകയുടെ വൈസ് പ്രസിഡണ്ട് ശ്രീ. മാത്യു വർക്കി അദ്ധ്യക്ഷത    വഹിച്ച യോഗത്തിൽ  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള മുഖ്യാഥിതിയായിരുന്നു.  CSI സൗത്ത് കേരളാ ഡയോസിസ് വികാരി റവ.ഫാ. ഷാബു ലോറൻസ്, CSI മലയാളി പാരിഷ് വികാരി റവ. ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക്, ബഹ്‌റൈൻ മാർത്തോമാ പള്ളി വികാരി റവ. ഫാ. ഡേവിഡ് വി. ടൈറ്റസ്, KCA പ്രസിഡന്റ് ശ്രീ. നിത്യൻ തോമസ്, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബഹുമാനപ്പെട്ട റോജൻ അച്ചൻ കഴിഞ്ഞ മുന്ന് വർഷക്കാലം ഇടവകയ്ക്ക് നൽകിയ സേവനങ്ങളെ എടുത്തു പറഞ്ഞു ഇടവകയുടെ സ്നേഹം അദ്ദേഹത്തെ അറിയിച്ചു. വികാര നിർഭരമായ മറുപടി പ്രസംഗത്തിൽ തന്റെ ബഹ്‌റൈനിലെ നല്ല അനുഭവങ്ങൾ റോജൻ അച്ചനും, നോബിൻ അച്ചനും വിവരിച്ചു.  ഇടവകയുടെ സെക്രട്ടറി ശ്രീ. സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ശ്രീ. മനോഷ് കോര നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!