bahrainvartha-official-logo
Search
Close this search box.

ഫ്‌ളോറിൻ മത്യാസിനും സിജു ജോർജിനും കാൻസർ കെയർ ഗ്രൂപ്പ് യാത്രയയപ്പ് നൽകി

FAREWEL

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് യാത്രയയപ്പും ആദരവും നൽകി. ഗ്രൂപ്പിന്റെ സജീവ അംഗവും സാമൂഹിക പ്രവർത്തകയുമായ ഫ്‌ളോറിൻ മത്യാസിനും ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യൂറോ ചീഫ് സിജു ജോർജിനും ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്‌ ഡോ: പി. വി. ചെറിയാൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ 62 വർഷക്കാലം ബഹ്‌റൈനിൽ സാമൂഹിക സേവന രംഗത്ത് നൽകിയ സേവനത്തിന് ഫ്‌ളോറിൻ മത്തിയാസിനെയും, പത്രപ്രവർത്തനത്തിലൂടെ സുതാര്യവും സത്യസന്ധവുമായ റിപ്പോർട്ടുകൾ വായനക്കാരിൽ എത്തിച്ച ഗൾഫ് മാധ്യമത്തിന്റെ കോഴിക്കോട് ബ്യൂറോയിലേക്ക് സ്ഥലമാറിപ്പോകുന്ന സിജു ജോർജിനെയും ഡോ: പി. വി. ചെറിയാൻ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ രണ്ട് പേർക്കും മെമെന്റൊ, പൊന്നാട, സ്നേഹോപഹാരം എന്നിവ സമ്മാനിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപകാംഗം കെ. ടി. സലിം ചടങ്ങിന് സ്വാഗതം പറഞ്ഞു. ഐമാക് മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മീഡിയ ഡയറക്ടർ പ്രവീൺ കൃഷ്ണ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ക്വാളിറ്റി സ്കൂൾ പ്രിൻസിപ്പാൾ ഡോ: രവി വാരിയർ, ഐ.സി. ആർ. എഫ് അംഗം ജവാദ് പാഷ, മിനി റോയ് എന്നിവർ ഇരുവർക്കും ആശംസകൾ നേർന്ന് സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ്പ് സജീവ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!