bahrainvartha-official-logo

അദ്ധ്യാപക പരിശീലന ശില്പ ശാല നാളെ (ഫെബ്രുവരി 23)

CIGI

മനാമ: CIGI (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) ബഹ്‌റൈൻ ചാപ്റ്റർ അധ്യാപക പരിശീലന ശിൽപശാല നാളെ നടക്കും. കെസിഎ ഹാൾ-സെഗയയിൽ നാളെ (ഫെബ്രുവരി 23) വ്യാഴാഴ്ച വൈകീട്ട് വൈകുന്നേരം 06:30 മുതൽ രാത്രി 09:00 വരെ നടക്കുന്ന ശില്പശാല അധ്യാപകർക്കുള്ള നെക്സ്റ്റ്ജെൻ പരിശീലന പരിപാടികൾ ഉൾക്കൊള്ളുന്നതാണ്.

നവ ശീലങ്ങൾ,ഗുണപരമായ അദ്ധ്യാപക-ശിഷ്യ ബന്ധം, ഭാവി വിദ്യാഭ്യാസ രീതികൾ എന്നിവയെ അടിസ്‌ഥാനമാക്കി രണ്ടു മണിക്കൂർ നടക്കുന്ന സെഷൻ, സിജി ഇന്റർനാഷണൽ കരിയർ കോർഡിനേറ്ററും സൗദി യാമ്പൂ ഇൻഡസ്ട്രിയൽ കോളേജ് അദ്ധ്യാപകനും ആയ നൗഷാദ് വി മൂസ നയിക്കും. ഹൈ ഇംപാക്ട് എഡ്യു പ്രാക്ടീസ് (HIEPs), ബ്ലെൻഡഡ് ക്ലാസ് റൂമുകൾ തുടങ്ങി ഭാവി വിദ്യാഭ്യാസ-തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്ന പരിപാടിയിലേക്ക് രക്ഷിതാക്കൾക്കും പ്രവേശനമുണ്ട്‌.

വിവരങ്ങൾക്ക് ഷിബു പത്തനംതിട്ട (39810210) നിസാർ കൊല്ലം (33057631) എന്നിവരുമായി ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!