ബഹ്‌റൈൻ കേരളീയ സമാജം വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ദേവ്‌ജി – ബി കെഎസ് ജി.സി.സി കലോത്സവം എപ്രിൽ ആദ്യവാരമാരംഭിക്കും

DEVJI

കേരളത്തിലെ യുവജനോത്സവമാതൃകയിൽ നടന്നുവരുന്ന ബഹ്‌റൈൻ കേരളീയ സമാജം ജിസിസി കലോത്സവം മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കലാ സംസ്ക്കാരിക മത്സരമായാണ് പരിഗണിക്കപ്പെടുന്നതെന്ന് ബി.കെ എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും, ദേവ്ജി ബി കെഎസ് ജി സി സി കലോത്സവം ജനറൽ കൺവീനർ ബിനു വേലിയിലും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു.

നൂറോളം വ്യക്തിഗത മത്സരങ്ങളും അറുപതിലധികം ഗ്രൂപ്പ് മത്സരങ്ങളുമുള്ള കലോത്സവത്തിൽ ആയിരത്തോളം മത്സരാർത്ഥികളെയാണ് പ്രതിക്ഷിക്കുന്നത്. ഗൾഫ് മേഖലയിലെ, വിവിധ രാജ്യങ്ങളിലെ ഏത് പൗരത്വത്തിലുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്ന വിധമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കലാതിലകം, കലാപ്രതിഭ, ബാല തിലകം, ബാല പ്രതിഭ, നാട്യരജ്ഞ, കലാരജ്ഞ, സംഗീത രജ്ഞയും ഗ്രൂപ്പ് മത്സരങ്ങൾക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പും നൽകി വരുന്നു.

ഇത്തവണത്തെ പ്രധാന ആകർഷണം ജി.സി.സി.യിൽ നിന്നുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നതെന്നും ബഹറൈനിൽ നിന്ന് പുറത്ത് നിന്ന് വരുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും താമസ സൗകര്യവും ഭക്ഷണ സൗകര്യവും സമാജം സജ്ജീകരിക്കുമെന്നും ഇത്തവണ ഫെസ്റ്റിവൽ ഡയറക്ടർ ആയി സൂര്യ കൃഷ്ണമൂർത്തി എത്തിച്ചേരുമെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു .
നൃത്ത, സംഗീത മത്സരങ്ങളും ഗ്രൂപ്പ് ഇവൻറുകളും ഈദ് അവധി ദിനങ്ങളിലാണ് ക്രമികരിച്ചിരിക്കുന്നതെന്നും ബാലകലോത്സവ സംഘാടക സമിതി അറിയിച്ചു.

കൂടുതൽ മത്സര വിവരങ്ങളും രജിസ്ട്രേഷനും ബഹറൈൻ കേരളീയ സമാജം വെബ് സൈറ്റിൽ https://www.bksbahrain.com/gcckalotsavam എന്ന വിലാസത്തിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബിനു വേലിയിൽ 00973 39440530, ഫിറോസ് തിരുവത്ര 97333369895 എന്നി നമ്പറുകളിൽ വാട്ട്സപ്പിൽ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!