ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്റർ ആഘോഷിച്ചു

മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായമയായ ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്ററും പുതിയ ഭരണസമിതി പ്രവർത്താനൊത്ഘാടനവും നടന്നു. സ്വാഗതം സെക്രട്ടറി ശ്രീ.ജയകുമാർ സുന്ദരരാജനും പ്രസിഡന്റ് ശ്രീ.മധുസൂദനൻ നായർ അധ്യക്ഷതയും വഹിച്ചു. ഈ യോഗത്തിൽ ശ്രീ.സോമൻ ബേബി നിലവിളക്കു കൊളുത്തി ഉത്ഘാടകനും നിർവഹിച്ചു.

ആശംസകൾ ശ്രീ. സനൽകുമാർ , ശ്രീ സജിത് എസ് പിള്ളയും നന്ദി ശ്രീ ജോണും പറഞ്ഞു. തുടർന്ന് ഹരിഗീതപുരം മെംബേഴ്സിന്റെ വിവിധ കലാപരിപാടികളും തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും നടന്നു. കലാപരിപാടികൾക്ക് കലാവിഭാഗം സെക്രട്ടറി ശ്രീ അഭിലാഷ് നായർ നേതൃത്വം നൽകുകയും സദ്യക്ക് ശ്രീ മധുവും നേതൃത്വം നൽകി.