bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

OPEN HOUSE

ഇന്ത്യൻ എംബസി അംബാസഡറുടെ അധ്യക്ഷതയിൽ ഫെബ്രുവരി 24 ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പരിപാടിയിൽ പങ്കെടുത്തു. നിരവധി കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കുന്നതിന് എംബസിയുമായി സഹകരിച്ച ഇന്ത്യൻ സമൂഹത്തെയും സംഘടനകളെയും അംബാസഡർ അഭിനന്ദിച്ചു.

അതേസമയം “ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം” സംഘടിപ്പിക്കുന്നതിന് ലേബർ മാർക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നൽകിയ പിന്തുണക്ക് അംബാസഡർ നന്ദി അറിയിച്ചു. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് ആതിഥേയത്വം വഹിക്കുന്ന സ്‌പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ നവാസ് സാബ്രിയുടെ നേതൃത്വത്തിൽ മാർച്ച് 07 ന് രാത്രി 8 മണിക്ക് നടന്ന ഖവ്വാലി രാത്രിയിൽ പങ്കെടുക്കാൻ അംബാസഡർ കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു.

ആളുകളെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അംബാസഡറോട് നേരിട്ട് അഭിസംബോധന ചെയ്യാൻ പ്രാപ്‌തമാകയാണ് ഓപ്പൺ ഹൗസ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉയർന്ന കേസുകളിൽ ഭൂരിഭാഗവും വിജയകരമായി പരിഹരിച്ചിരുന്നു. എംബസി ദുരിതബാധിതരായ വീട്ടുജോലിക്കാരെ ബോർഡിംഗും താമസവും നൽകി സഹായിക്കുകയും അതുപോലെ ദുരിതബാധിതർക്ക് ICWF വഴി എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും നൽകുകയും ചെയ്തു. ഓപ്പൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!