bahrainvartha-official-logo
Search
Close this search box.

ലോക രുചി വൈവിധ്യങ്ങളുമായി ലുലു

LULU BH

മ​നാ​മ: ലു​ലു​വി​ന്റെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളും ലോ​ക ഭ​ക്ഷ്യ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫയാണ് ഉ​ദ്ഘാ​ട​നം ചെയ്തത്. ചടങ്ങിൽ ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രു​പ്‌​വാ​ല സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
ബ​ഹ്‌​റൈ​നി​ലെ വി​ശി​ഷ്ട വി​ഭ​വ​ങ്ങ​ൾ മു​ത​ൽ താ​യ്, ഇ​ന്ത്യ​ൻ, അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ്, ഫി​ലി​പ്പി​നോ വി​ഭ​വ​ങ്ങ​ൾ വ​രെ മേ​ള​യി​ൽ ലഭ്യമാണ്. ആ​ഫ്രി​ക്ക, ശ്രീ​ല​ങ്ക അ​ട​ക്കം 20 രാ​ജ്യ​ങ്ങ​ളി​ലെ പാ​ച​ക​രീ​തി​ക​ളും രു​ചി​ക​ളും ആ​സ്വ​ദി​ക്കാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കാ​യി ലു​ലു ഒരുക്കുന്നത്.

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സാ​ഹാ​രം തു​ട​ങ്ങി ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ വ​രെ 50% വ​രെ വി​ല​ക്കു​റ​വി​ൽ മേ​ള​യി​ൽ ല​ഭി​ക്കും. യു.​കെ​യി​ൽ​ നി​ന്ന് ഷെ​ഫ് ജോ​മോ​ൻ കു​ര്യാ​ക്കോ​സ്, ബ​ഹ്‌​റൈ​നി​ലെ പ്ര​സി​ദ്ധ ഷെ​ഫു​മാ​രാ​യ അ​ല, യൂ​സി​ഫ് സൈ​ന​ൽ എ​ന്നി​വ​രും ലു​ലു ബ​ഹ്റൈ​ൻ ഹെ​ഡ് ഷെ​ഫ് സു​രേ​ഷു​മാ​ണ് മേ​ള ന​യി​ക്കു​ന്ന​ത്.

മേ​ള​യി​ൽ ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ലു​ലു​വി​ന്റെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കും. ഫെബ്രുവരി 27 ന് ​ചലച്ചിത്ര താരം ഹ​ണി റോ​സ് മേ​ള​യി​ലെ​ത്തും. മാർച്ച് 08 ന് ലുലു വേൾഡ് ഫുഡ് അവസാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!