മനാമ: സിവിൽ സർവീസ് ബ്യൂറോ പൊതുമേഖലയിൽ ബഹ്റൈൻ സ്വദേശിവത്കരണം 95 ശതമാനത്തിലേറെ വർദ്ധിപ്പിക്കാൻ മൂന്നു വർഷത്തെ തൊഴിൽ പദ്ധതി തയ്യാറാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽ പ്രവാസികളെ നിയമിക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് അക്ബർ അൽ ഖലീജ് പറഞ്ഞു. ഈ വർഷം പൊതുമേഖലയിലെ പ്രവാസികളുടെ എണ്ണം 7,358 ആയി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തൊഴിൽ പദ്ധതികൾ നടപ്പാക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി പൊതുമേഖലയിലേക്ക് ബഹ്റൈനികളെ റിക്രൂട്ട് ചെയ്യുന്നതിനായി അവരെ പരിശീലിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിദ്യാഭ്യാസം, ആരോഗ്യ മന്ത്രാലയം നൂറുകണക്കിന് പ്രവാസികളെ പിരിച്ച് വിടുകയും പകരം ബഹ്‌റൈൻ പൗരന്മാരെ നിയമിക്കുകയും ചെയ്തിരുന്നു. അതേസമയം യോഗ്യതയുള്ള ബഹ്റൈനി തൊഴിലാളികളുടെ അഭാവത്തിൽ പ്രവാസികളെ നിയമിക്കുമെന്ന് സർക്കാർ പറയുന്നു.