മനാമ: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് സിജു ജോർജിന് ബഹ്റൈനിലെ മലയാള മാധ്യമ പ്രവർത്തകർ യാത്രയയപ്പ് നൽകി.
ഉമ്മുൽഹസം പാൻ ഏഷ്യ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ അശോക് കുമാർ(മാതൃഭൂമി), അനസ് യാസീൻ (ദേശാഭിമാനി), ബോബി തേവേരിൽ(ഗൾഫ് പത്രം), നൗഷാദ്(ട്രൂതിങ്ക്), സിറാജ് പള്ളിക്കര(മീഡിയ വൺ), പ്രദീപ് പുറവങ്കര(ഫോർ പി എം), ബേസിൽ നെല്ലിമറ്റം( മറുനാടൻ മലയാളി), ഹാരിസ്(ബഹ്റൈൻ വാർത്ത) രാജീവ്(റേഡിയോരംഗ്), പ്രവീൺ കൃഷ്ണ(24 ന്യൂസ്), റഫീഖ് അബ്ബാസ്(തേജസ് ഓൺലൈൻ), സൂരജ്( ജനം), ജലീൽ അബ്ദുല്ല(ഗൾഫ് മാധ്യമം), ബിനീഷ് തോമസ്(ഗൾഫ് മാധ്യമം) സാദത്ത്(സത്യം ഓൺലൈൻ), ആന്‍റണി, സത്യൻ പേരാമ്പ്ര തുടങ്ങിയവർ ആശംസകൾ നേർന്നു.
ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷം ലഭിച്ച സഹകരണത്തിന് സിജു ജോർജ് നന്ദി പറഞ്ഞു.