bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ATHLTIC

മനാമ: ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 16 മെഡലുകൾ നേടി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഫെബ്രുവരി 24, 25 തീയതികളിൽ നാഷണൽ സ്റ്റേഡിയത്തിൽ അസോസിയേഷൻ സംഘടിപ്പിച്ച മീറ്റിൽ ഇന്ത്യൻ സ്‌കൂൾ അത്‌ലറ്റിക് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

16 മെഡലുകളുമായി ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഇന്ത്യൻ സ്‌കൂൾ ശ്രദ്ധേയമായി. ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കിരീടം നേടിക്കൊടുത്ത വിദ്യാർത്ഥികളെയും വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, കായിക പരിശീലകൻ എം.ഒ ബെന്നി, ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകർ എന്നിവരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം -സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

വിജയികൾ

1. നെഹാൽ ബിജു- ലോങ്ജമ്പ് വെള്ളി, മെഡ്‌ലി റിലേ വെള്ളി
2. പാർവതി സലീഷ് -800 മീറ്റർ – സ്വർണം, 200 മീറ്റർ – സ്വർണം, 4X100 മീറ്റർ റിലേ – വെങ്കലം
3. സ്വർണിത ജി -400 മെട്രിക്‌സ് – ഗോൾഡ്, മെഡ്‌ലി റിലേ – വെള്ളി
4. അവ്രിൽ ആന്റണി- 400 മീറ്റർ – വെങ്കലം, മെഡ്‌ലി റിലേ – വെള്ളി
5. ടാനിയ ടൈറ്റ്സൺ -മെഡ്‌ലി റിലേ -വെള്ളി
6. അഞ്ജിക അജയ് -4X100 മീറ്റർ റിലേ – വെങ്കലം
7. അങ്കിത അജയ് -4X100 മീറ്റർ റിലേ വെങ്കലം
8. അബീഹ സുനു -4X100 മീറ്റർ വെങ്കലം
9. മുഹമ്മദ് ആഷിക് -800 മീറ്റർ – സ്വർണം, മെഡ്‌ലി റിലേ – വെങ്കലം
10. ഷാൻ ഹസൻ -400 മീറ്റർ – ഗോൾഡ്, 4X100 മീറ്റർ റിലേ ഗോൾഡ്
11. ജോഷ് മാത്യു- 4X100 മീറ്റർ റിലേ – സ്വർണം
12. ജെയ്ഡൻ ജോ -4X100 മീറ്റർ റിലേ – സ്വർണം
13. ദിനോവ് റോണി-100 മീറ്റർ – വെള്ളി, ലോംഗ് ജംപ് – സ്വർണം, 4X100മീറ്റർ – സ്വർണം
14. അലൻ-മെഡ്‌ലി റിലേ – വെങ്കലം
15. രൺവീർ ചൗധരി -1500 മീറ്റർ – വെള്ളി, മെഡ്‌ലി റിലേ – വെങ്കലം
16. ആശിഷ് സദാശിവ -1500 മീറ്റർ – വെങ്കലം, മെഡ്‌ലി റിലേ – വെങ്കലം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!