ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA), കിംഗ്ഡം ഓഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന സ്‌പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി, ശ്രീ നവാസ് സാബ്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രശസ്ത സൂഫി സംഗീതജ്ഞരുടെ ഖവാലി മാർച്ച് 7 രാത്രി 8 മണിക്ക് കൾച്ചറൽ ഹാളിൽ നടക്കും.
ഉസ്താദ് നവാസ് സാബ്രി പ്രസിദ്ധമായ ഖവ്വൽ കുടുംബത്തിലെ അംഗമാണ്. നിലവിൽ, ഉസ്താദ് നവാസ് സാബ്രിയും സഹോദരന്മാരായ അൻവർ നിസാമി, ഉസ്താദ് ഹാജി അസ്ലം സാബ്രി എന്നിവർ കുടുംബ പാരമ്പര്യം തുടരുകയാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യൻ എംബസി, ബഹ്റൈൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഖവാലി നൈറ്റ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ സൂഫി സംഗീതജ്ഞരുടെ ഖവാലി നൈറ്റ് ആസ്വദിക്കാൻ ബഹ്‌റൈനിലെ എല്ലാ സംഗീത പ്രേമികളെയും ഇന്ത്യൻ എംബസി ക്ഷണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.