ഫ്രണ്ട്‌സ് ഈസ്റ്റ്‌ റിഫ യൂണിറ്റ് കുടുംബ സംഗമം നടത്തി

FRIENDS

മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ദിശ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആഷിഖ് എരുമേലി മുഖ്യ പ്രഭാഷണം നടത്തി.

കുടുംബമാണ് ഏതൊരു കെട്ടുറപ്പുള്ള സമൂഹത്തിന്റെയും അടിസ്ഥാണമെന്ന് അദ്ദേഹം പറഞ്ഞു. വർത്തമാന കാലത്ത് ധാരാളം ശൈതില്യങ്ങളും പ്രശ്നങ്ങളും കുടുംബങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ പരസ്പരമുള്ള ആശയ വിനിമയമയങ്ങൾ പ്രശ്നങ്ങളെ ലഘുകരിക്കാൻ സാധിക്കും. പരസ്പരം സംസാരിക്കാനും മനസ് തുറക്കാനുമുള്ള അവസരം കുടുംബത്തിലെ എല്ലാവർക്കും ലഭ്യമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ ഷരീഫ് മാഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!