മനാമ: വിശുദ്ധമാസമായ റമദാനിൽ ഗതാഗത നിയമങ്ങൾ പാലിക്കാനും പള്ളികൾക്കു സമീപമുള്ള തെറ്റായ പാർക്കിങ്, ട്രാഫിക് തടസ്സങ്ങൾ തുടങ്ങിയവ ഒഴിവാക്കാനും ഡ്രൈവർമാർക്ക് നിർദേശം നൽകി.
വാഹനങ്ങളുടെ വേഗത വർധിപ്പിച്ചും ചുവന്ന ലൈറ്റുകൾ ചാടിക്കിടന്നു ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ട്രാഫിക് ജനറൽ ഡയറക്ടർ ശൈഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ പറഞ്ഞു. റോഡുകൾ ക്രോസ്സ് ചെയ്യുമ്പോൾ ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാനും ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകി.
റമദാൻ മാസത്തിൽ പ്രധാന ഹൈവേകൾ, കവലകൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ശക്തമായ ട്രാഫിക് പട്രോളിങ് ഉണ്ടായിരിക്കുമെന്ന് ശൈഖ് അബ്ദുൾ റഹ്മാൻ പറഞ്ഞു.