മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി ബഹ്‌റൈനിൽ വർദ്ദിച്ചു വരുന്ന ഹൃദയഘാതങ്ങൾക്ക് എതിരെ പ്രതിരോധ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
മാർച്ച് 10 വെള്ളിയാഴ്ച രാവിലേ 8 മുതൽ ഹമദ് ടൗൺ, റിഫ ഏരിയകളിലെ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ചുകളിൽ നിന്ന് മെഡിക്കൽ ചെക്കപ് ആരംഭിച്ചു ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2018 മാർച്ചിൽ ആണ് മുഹറഖ് കേന്ദ്രീകരിച്ചു മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായി രൂപം കൊണ്ട മുഹറഖ് മലയാളി സമാജം കലാ സാംസ്കാരിക ജീവകാരുണ്യ കലാകായിക ആധുര സേവന രംഗങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് 5 വർഷം പൂർത്തിയായിരിക്കുന്നത്, അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടന നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ, ട്രഷറർ ബാബു എം കെ എന്നിവർ അറിയിച്ചു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക 33874100,35914004