പാൻ ബഹ്‌റൈൻ തൊഴിലാളി ദിനം ആചരിച്ചു

pa

ബഹ്റൈനിലെ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ട്യൂബിലിയിലുള്ള ലേബർ ക്യാമ്പിൽ നൂറോളം തൊഴിലാളികൾക്ക് അരി ഉൾപ്പെടെ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡൻറ് ശ്രീ. പി. വി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. ജോയി വർഗീസ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് മെയ്ദിന സന്ദേശം നൽകി. പാൻ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ചാരിറ്റി കമ്മിറ്റി കൺവീനർ ശ്രീ. റെയ്സൺ വർഗീസ്, ജയ്സൺ, സാബു, ഡോളി, ഡന്നി, ജോർജ്, അഗസ്റ്റിൻ തോമസ്, ഡേവിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!