മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ആഘോഷിച്ചു

ബഹ്റൈനിലെ മുഹറക്ക് നിവാസികളായ മലയാളികളുടെ കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ വിഷു ഈസ്റ്റർ ആഘോഷ പരിപാടികൾ മുഹറഖ് സയ്യാനി മജ്ലിസിൽ വെച്ച് വിവിധ കലാ സംസ്കാരിക പരിപാടികളോടു കൂടി ആഘോഷിച്ചു. സമാജം രക്ഷാധികാരി അനിൽകുമാർ മുതുകുളം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രമുഖ റേഡിയോ അവതാരകൻ ഷിബു മലയിൽ മുഖ്യാതിഥിയായിരുന്നു.

സമാജം പ്രസിഡന്റ് ജയൻ ശ്രേയസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമാജം അഡ്വൈസറി ബോർഡ് അംഗവും ഫോർ പി എം ന്യൂസ് ഡയറക്ടറുമായ പ്രദീപ് പുറവങ്കര, ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് ഷമീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ശ്രീലാൽ ഓച്ചിറ സ്വാഗതവും ട്രഷറർ ശക്തി നന്ദിയും അറിയിച്ചു. സമാജത്തിലെ മുതിർന്ന കലാകാരി ശ്രീമതി.ജഗദ ചന്ദ്രനെയും ചെണ്ടമേളം അവതരിപ്പിച്ച ജയഗോപാലിനെയും ചടങ്ങിൽ ആദരിച്ചു.

സമാജത്തിന്റെ എൻറെർടെയിൻമെന്റ് സെക്രട്ടറി ഷാജി പ്രകാശ്, വനിതാ വിഭാഗം പ്രോഗ്രാം കോർഡിനേറ്റർ സംഗീത റോഷിൽ, പ്രസിഡന്റ് കവിതാ പ്രകാശ്, സെക്രട്ടറി രജിത ശക്തി മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമാജം അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾ ചടങ്ങിന് കൊഴുപ്പേകി.