മനാമ: ഭൂകമ്പ ബാധിതരെ സഹായിക്കാൻ പ്രതിഭ യൂണിറ്റുകൾ പ്രവർത്തകരിൽ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കളുടെ രണ്ടാം ഘട്ടം കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ കൈമാറിയത്. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, ഹെൽപ്‌ലൈൻ കൺവീനർ നൗഷാദ് പൂനൂർ,രക്ഷാധികാരി സമിതി അംഗങ്ങളായ ബിനു മണ്ണിൽ, ലിവിൻ കുമാർ എന്നിവർ എംബസിയിൽ സന്നിഹിതരായിരുന്നു. ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനിന്റെയും , നാല് മേഖല കമ്മിറ്റികളുടെയും വനിതാവേദിയുടെയും നേതൃത്വത്തിലാണ് പ്രതിഭ പ്രവർത്തകർ ആദ്യഘട്ടത്തിൽ അവശ്യ വസ്തുക്കൾ സമാഹരിച്ചത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യസ്നേഹികളെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു.