ദയ റീഹാബിലിറ്റേഷൻ സെന്റർ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി

DAYA

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വേളം – കാക്കുനി കേന്ദ്രമായി ഭിന്ന ശേഷിയുള്ളവരുടെ ചികിത്സയും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആരംഭിച്ച ദയ റീഹാബിലിറ്റേഷൻ സെന്റർ , പുതിയ സ്വന്തമായ കെട്ടിടത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

ചികിത്സക്ക് ഏറെ സൗകര്യപ്രദമായ വിശാലമായ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ദയ ക്ക് , ഭാരിച്ച ഉത്തരവാദിത്വവും കഴിഞ്ഞ കാലങ്ങളിലെക്കാൾ ഭീമമായൊരു സാമ്പത്തിക ബാധ്യതയുമാണ് ഇനി മുന്നിൽ വരാനിരിക്കുന്നത്. ഉദാരമദികളുടെ നിർലോഭമായ സഹകരണമാണ് ദയയെ ഇവിടം വരെ എത്തിച്ചത്. തുടർന്നുള്ള പ്രവർത്തനത്തിന് ഊർജ്ജം നൽകാനും, ദയ യെ കൂടുതൽ ചേർത്തു പിടിക്കാനും ജി.സി.സി ചാപ്റ്റർ രൂപീകരിക്കുന്നതിന്റെയും ഭാഗമായി ബഹ്‌റൈനിലെ മാമീർ ഗ്രാൻഡ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ: ആർ പവിത്രൻ കാക്കുനി (ബഹ്റൈൻ – വടകര സൗഹൃദ വേദി – പ്രസിഡന്റ്) ഉദ്ഘാടനം ചെയ്ത യോഗം, ബഹു: ലത്തീഫ് ആയഞ്ചേരി (ബഹ്റൈൻ ഒ.ഐ .സി.സി വൈ :പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.

മാർച്ച്‌ 17ന് ദയയുടെ അഭ്യുദയ കാംഷികളെയും, മറ്റ് സാമൂഹിക, സാംസ്കാരിക മേഖലകളിലെ ബഹ്റൈനിലെ മുഴുവൻ പേരെയും ഉൾപ്പെടുത്തി മാർച്ച് 17 വെള്ളിയാഴ്ച സഗയ്യയിലെ സുഖായ ഹോട്ടലിൽ വെച്ച് വിപുലമായ സംഗമം നടത്താൻ യോഗം തീരുമാനിച്ചു. സംഗമത്തിൽ ഡോ : ഇസ്മായിൽ, റഷാദ് സി സി – തുടങ്ങിയ ദയയുടെ പ്രതിനിധികൾ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന് സംഘാടക സമിതിക്ക് രൂപം നൽകി.

മുഖ്യ രക്ഷാധികാരികൾ – ആർ പവിത്രൻ – കാക്കുനി , റസാഖ് കണ്ടാമ്പത്ത് – ആയഞ്ചേരി , മൊയ്തു ഹാജി കുരുട്ടിന്റെ വിട – കാമിച്ചേരി , തുടങ്ങിയവരും ചെയർമാൻ – പളളിക്കര മൂസ്സ തീക്കുനി, വൈ: ചെയർമാൻ – ലത്തീഫ്  ആയഞ്ചേരി, ജനറൽ കൺവീനർ – സി.എം .കുഞ്ഞബ്ദുല്ല മാസ്റ്റർ   ജീലാനി, ജോ: കൺവീനർ, മുനീർ പിലാക്കൂൽ  റജിത്ത് ഒന്തമ്മൽ കാക്കുനി, കോഡിനേറ്ററായി ജലീൽ ടി – കാക്കുനി യും, പബ്ലിസിറ്റി കൺവീനർ : മുഹമ്മദ് ഷാഫി വേളം, കൺവീനർമാരായി അഷ്റഫ് ടി ടി തുലാറ്റുംനട, നവാസ് ചെരണ്ടത്തൂർ , ജലീൽ വി പി പൂളക്കൂൽ , ഖാദർ മുതുവന എന്നിവരെയും, ഡിനേഷൻ ടീം – ഇസഹാഖ് – വില്യാപ്പള്ളി, അസീസ് ടി എം, അയ്യൂബ് പുത്തലത്ത്, പി എം ഹമീദ് പുറമേരി, റഫീഖ് എളയടം, നൗഷാദ് തീക്കുനി, ഫൈസൽ തറവട്ടത്ത്, നിസാർ കെ കെ കാക്കുനി, സാജിദ് അരൂര്, അബ്ദുറഹിമാൻ തുമ്പോളി, നാസർ ചെമ്മരത്തൂർ, റിയാസ് കോറോത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

ജീവ കാരുണ്യ പ്രവർത്തനത്തിന് ഏറെ വളക്കൂറുള്ള ബഹ്റൈനിൽ ” ദയ ” യുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലും പരിപാടികളിലും സുമനസ്കരായ മുഴുവൻ ആളുകളുടെയും സഹായ – സഹകരണ – സാന്നിധ്യമാവണമെന്ന് ആവശ്യപ്പെടുന്നു. സി.എം .കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗം നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ,ടി.ടി അഷ്റഫ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!