‘സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ’ ശ്രദ്ധേയമായി

snehasadass

‘സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ’ എന്ന ശീർഷകത്തിൽ സ്നേഹകേരളം ക്യാമ്പയിൻറെ ഭാഗമായി ഐസിഎഫ് ഇസാടൗൺ സെൻട്രൽ നടത്തിയ പരിപാടി ശ്രദ്ധേയമായി.

മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ വിവിധ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ഇന്നലകളിൽ മധുരിക്കുന്ന ജീവിത ഓർമ്മകളാണ് എല്ലാവരും ഓർത്തെടുത്തത്. മതത്തിന്റെയും ജാതിയുടെയും അതിർ വരമ്പുകളോ വേലിക്കെട്ടുകളോ ഇല്ലാത്ത മനുഷ്യനെന്ന ഒറ്റ വിചാരത്തിലും വികാരത്തിലുമായി കഴിഞ്ഞുപോന്ന നിമിഷങ്ങൾ എല്ലാവരും ഓർത്തെടുത്തു സംസാരിച്ചു. നാട്ടോർമ്മകൾ സംസാരിക്കാനും നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതൽ ജാഗ്രത പുലർത്താനും ഐ സി എഫ് സംഘടിപ്പിച്ച പരിപാടിയെ എല്ലാവരും പ്രശംസിച്ചു.

സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ഉസ്മാൻ സഖാഫി ആലക്കോട് അദ്ധ്യക്ഷത വഹിച്ചു എം സി അബ്ദുൽ കരീം വിഷയാവതരണം നടത്തി. സ്വാമി ദയാനന്ദ ശ്യാം സുന്ദർ ദാസ് പ്രഭു, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, നൗഷാദ് മഞ്ഞപ്പാറ, ഷമീർ പന്നൂർ തുടങ്ങിയവർ സംസാരിച്ചു. നിസാർ എടപ്പാൾ, സികെ അഹ്മദ്, ഷെനിൽ, ഫിറോസ് ഖാൻ, ബഷീർ ഇരുബ്ബിളിയം, റഷീദ് തുടങ്ങിയവർ നേതൃത്തം നൽകി. സെക്രട്ടറി അബ്ബാസ് മണ്ണാർക്കാട് സ്വാഗതവും ബഷീർ ആവള നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!