bahrainvartha-official-logo
Search
Close this search box.

ഉ​പ​യോ​ഗി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു

TEXT BOOK COLLECTIONS

ഇൻഡക്സ് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബും ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. ഒപ്പം അർഹരായ കുട്ടികൾക്ക് യൂണിഫോമും സ്റ്റേഷനറി ഐറ്റംസും നൽകുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈനിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് അവ ആവശ്യക്കാരായ കുട്ടികൾക്ക് നൽകി വരുന്ന പ്രവർത്തനം ഈ വർഷവും വിപുലമായി നടത്തുവാൻ തീരുമാനിച്ചതായി ഇൻഡക്സ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉപയോഗപ്രദമായ പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുവാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുക വഴി സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് സഹായകരമാവും എന്നതിലുപരി പ്രകൃതി സംരക്ഷണത്തിൽ കൂടി കുട്ടികളെ ഭാഗഭാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡക്സ് ബഹ്റൈൻ ഇത്തരം ഒരു സംരംഭത്തിന് ബഹ്റൈനിൽ രൂപം നൽകിയത്.

പുസ്തകങ്ങൾ ഉണ്ടാക്കുവാനായി മരങ്ങൾ ആവശ്യമാണെന്നും ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറയുമെന്നും ഉള്ള ഉന്നത ബോധ്യം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയെടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും വലിയ സഹകരണമാണ് ഈ ഒരു ഉദ്യമത്തിന് കാലമത്രയും ലഭിച്ചുവരുന്നത്. ബഹ്റൈനിലെ ചെറുതും വലിയതുമായ നിരവധി സാംസ്കാരിക മത രാഷ്ട്രീയ സ്ഥാപനങ്ങൾ ഇതുമായി സഹകരിച്ചു പോരുന്നുണ്ട്. പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള ബോക്സുകൾ മിക്കവാറും എല്ലാ സംഘടനാ ആസ്ഥാനങ്ങളിലും വെക്കുവാറുണ്ട്.
എല്ലാ സ്ഥലങ്ങളിലിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ഒരുമിച്ചുകൂട്ടി ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് വിതരണം ചെയ്യാറുണ്ടായിരുന്നത്.

കഴിയുന്ന തരത്തിലുള്ള സ്റ്റേഷനറി സാമഗ്രികളും കുട്ടികൾക്ക് പുസ്തകങ്ങളോടൊപ്പം നൽകുകയും ചെയ്തിരുന്നു. അർഹരായ കുട്ടികൾക്ക് സ്കൂൾ യൂണിഫോം വാങ്ങി നൽകുകയും ചെയ്തിരുന്നു. കോവിഡിന്റെ ആവിർഭാവം മുതൽ വിപുലമായ രീതിയിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഈ വർഷം കഴിയാവുന്നത്ര പുസ്തകങ്ങൾ ശേഖരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇൻഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോൾ, അജി ഭാസി, അനീഷ് വർഗ്ഗീസ്, നവീൻ നമ്പ്യാർ, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി എന്നിവർ പറഞ്ഞു. ഇൻഡക്സ് തുടക്കം കുറിച്ച ഈ പദ്ധതി ഇപ്പോൾ പല സംഘടനകളും ഏറ്റെടുത്ത് ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ട്. മുന്കാലങ്ങളിലേതു പോലെ തന്നെ കഴിയുന്നത്ര സംഘടനാ ആസ്ഥാനങ്ങളിലും പള്ളി അമ്പലം തുടങ്ങിയ ആരാധനങ്ങളിലും പുസ്തകങ്ങൾ ശേഖരിക്കുവാനുള്ള ബോക്സുകൾ ഞങ്ങൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ട്.

കൃത്യമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്നതായിരിക്കും. പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യം ഉള്ളവരും www.indexbahrain.com വെബ്സൈറ്റിൽ കയറി പേരുകൾ രജിസ്റ്റർ ചെയ്യുകയോ ഇവിടെ നൽകിയിട്ടുള്ള ക്യു ആർ സ്കോഡ് വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ സുതാര്യമായി പുസ്തക വിതരണം നടത്തുവാൻ സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള (38384504) സാനി പോൾ (39855197) അജി ഭാസി (33170089 ) അനീഷ് വർഗ്ഗീസ് (39899300 ) നവീൻ നമ്പ്യാർ (39257781), ലത്തീഫ് ആയഞ്ചേരി (39605806) തിരുപ്പതി (36754440 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!