ലിറ്റിൽ സ്റ്റെപ് – ടിനി ടിപ്സ് സെന്ററിലെ കുട്ടികളെ ആദരിച്ചു

മനാമ: റിഫയിലെ കൊച്ചു കുട്ടികളുടെ എജുക്കേഷൻ ട്രെയിനിങ് സ്ഥാപനമായ ലിറ്റിൽ സ്റ്റെപ് ടിനി ടിപ്സ്, പഠനകേന്ദ്രത്തിൽ പഠിച്ചുപോയവരെയും, പഠിച്ചുകൊണ്ടിരിക്കുന്നവരെയും, പുതുതായി ചേരാൻ പോകുന്നവരെയും ആദരിച്ചു. ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ബാങ് സാൻ തായി റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ദേശക്കാരായ നൂറിലധികം കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂരിന്റെയും, ലിറ്റിൽ സ്റ്റെപ്-ടിനി ടിപ്സ് ഡയറക്ടർ ജംഷ്ന പൂവാറിന്റെയും അദ്ധ്യക്ഷതയിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോണും, സാമൂഹിക പ്രവർത്തകനായ ചെമ്പൻ ജലാലും, വിവിധ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ സാമൂഹിക പ്രവർത്തകൻ നാസർ മഞ്ചേരിയും വിതരണം ചെയ്തു. തുടർന്ന് നടന്ന പരിപാടിയിൽ വിനോദ് നാരായണന്റെ അവതരണത്തിൽ ഹർഷ കാലിക്കറ്റിന്റെ നേതൃത്വത്തിൽ ഗാനമേളയും, ഓറ ആർട്സ് സെന്ററിന്റെ വിവിധ ഡാൻസ് പ്രോഗ്രാമുകളും, ജി സി സി ഹിപ്പ് ഹോപ്പ് ചാമ്പ്യൻ വൈഭവ് ദത്ത് അവതരിപ്പിച്ച ഹിപ്പ് ഹോപ്പ് ഡാൻസും അരങ്ങേറി.

പ്രോഗ്രാം ചീഫ് കോഡിനേറ്റർ വൈഷ്ണവ് ദത്ത്, സെയ്തലി, സ്മിത മയ്യന്നൂർ തുടങ്ങിയവർ പ്രോഗ്രാമുകൾ നിയന്ദ്രിച്ചു. പ്രവീൺ മണികണ്ഠൻ, ഇഷാൻ മുഹമ്മദ്,അക്ഷയ്, നൗഷാദ്, ഫാസിൽ, സത്യൻ കാവിൽ, ഇമാൻ ഫജർ, എറിക്, ബ്രീസി, കീല, കോമൾ പാണ്ട്യ, പ്രിയ ഫ്രാൻസിസ്, ഇർഫാൻ അമീർ,റാഷിദ,ബേബി,സിദ്ധിക്ക്, സുന്ദർ ബി കെ, അവിനാഷ്, ശിൽപ്പ, നമിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!