bahrainvartha-official-logo
Search
Close this search box.

ലോക വനിതാദിനത്തിൽ വിവിധ പരിപാടികളുമായി ബഹ്റൈൻ പ്രതിഭ വനിത വേദി

PRATHIBHA

മനാമ: ലോക വനിതാ ദിനത്തിൽ ബഹ്റൈൻ പ്രതിഭ വനിത വേദി കേന്ദ്ര നേതൃത്വ പ്രവർത്തകർ മുഹമ്മദ് അഹമ്മദി കമ്പനി, ലുലു ക്ലീനിങ് കമ്പനി എന്നിവടങ്ങളിൽ തൊഴിൽ ചെയ്യുന്ന വനിത ജീവനക്കാരുടെ താമസസ്ഥലം സന്ദർശിച്ച് അവരോടൊപ്പം സമയം പങ്കിട്ടു. ഒപ്പം ഭക്ഷണ വിതരണവും നടത്തി. ‘ഒറ്റയ്ക്കല്ല-ഒന്നിച്ച്’ എന്ന വിളംബരത്തോടെയുള്ള വനിത ശാക്തീകരണ സന്ദർശന പരിപാടിയുടെ ഭാഗമായാണ് പ്രതിഭ വനിത വേദി വനിത ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ജോയിൻറ് സെക്രട്ടറി റീഗ പ്രദീപ്, വൈസ് പ്രസിഡണ്ട് സിൽജ സതീഷ്, വനിതാ വേദി എക്സിക്യൂട്ടീവ് അംഗമായ അനിത മണികണ്ഠൻ, വനിതാവേദി അംഗങ്ങളായ അനിത നാരായണൻ, സുജാസ് ഡ്രീംസ്, എന്നിവർ നേതൃത്വം നൽകി. ജോയിൻറ് സെക്രട്ടറി റീഗ സ്വാഗതം പറഞ്ഞ ഹ്രസ്വമായ ഔപചാരിക ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ:ജോയ് വെട്ടിയാടൻ, കേന്ദ്ര കമ്മറ്റി അംഗമായ രാജീവൻ, മുഹമ്മദ് അഹമ്മദി കമ്പനി മാനേജർ സന്ദീപ് നായർ എന്നിവർ വനിതാദിന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിഭ രക്ഷാധികാരി സമിതി വനിത അംഗം ഷീബ രാജീവൻ വനിതാ ജീവനക്കാരുമായി സംവദിച്ചു.

ആൺ പെൺ വ്യത്യാസമില്ലാതെ അറിവ് നേടാനും അരങ്ങു വാഴാനും അഭിമാനത്തോടെ ജീവിക്കാനും വനിതകൾക്ക് അവകാശമുണ്ടെന്നും ആ അവകാശ പോരാട്ടത്തിൽ പ്രതിഭ ഒപ്പമുണ്ടാകുമെന്നും പ്രതിഭ ജനറൽ സെക്രട്ടറി പറഞ്ഞു. പൊതു ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പ്രതിഭ വനിതാ വേദിയുടെ ഇടപെടലുകൾ എന്നും അഭിമാനകരമാണെന്നും വനിതാ ജീവനക്കാരുടെ ക്യാമ്പുകളിൽ ഈ കൂടിച്ചേരലുകൾ സംഘടിപ്പിക്കാൻ സഹകരിച്ച രണ്ടു കമ്പനികളുടെയും മാനേജ്മെന്റിനോട് കൃതജ്ഞത രേഖപ്പെടുത്തുന്നതായി പ്രതിഭ പ്രസിഡന്റ് പ്രസ്താവിച്ചു.
പ്രതിഭ റിഫ മേഖലാ വനിതാവേദിയുടെ നേതൃത്വത്തിൽ ‘സ്ത്രീ സുരക്ഷ സൈബർ ഇടങ്ങളിൽ’ എന്ന വിഷയത്തിൽ വനിതകൾക്കായുള്ള കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഈ പരിപാടിയ്ക്ക് മേഖല വനിതാ വേദി കൺവീനർ ഷോണിമ ജയേഷ്, കേന്ദ്ര വനിതാവേദി അംഗം ഷമിതാ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി; ജനറൽ സെക്രട്ടറി പ്രദീപ് പതേരി ആശംസയർപ്പിച്ചു സംസാരിച്ചു. സൽമാബാദ് മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ ‘ചിരിയും കാര്യവുമായി “നമ്മുടെ ദിനം’ എന്ന ഒത്തുചേരൽ സംഘടിപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!