bahrainvartha-official-logo
Search
Close this search box.

ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും, അവാർഡ് നൈറ്റും, സർവമത സമ്മേളനവും

SNCS

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ( S N C S) 2022 _ 2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനവും സംഗീത നിശയും ഈ വരുന്ന വെള്ളിയാഴ്ച (2023 മാർച്ച് 17ന്) വൈകുന്നേരം 5.00 മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിൽ നടത്തപ്പെടുന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബഹ്‌റിനിലെ കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഒരു ഇടവേള യ്ക്കുശേഷമാണ് ഒരു മെഗാപ്രോഗ്രാമുമായി എത്തുന്നത്. 2023 മാർച്ച് 17ന് വൈകുന്നേരം 5.30 pm മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഏഴു ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഫ്ളോട്ടുകളുടെയും , കലാരൂപങ്ങളുടെയും , ചെണ്ട മേളത്തിന്റെയും അകമ്പടിയോടുകൂടി വർണാഭമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും .108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ് എൻ സി എസിലെ യുവ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും. തുടർന്ന് നടക്കുന്ന പുതിയ ഭരണസമിതിയുടെ സ്ഥാനോരോഹണ ചടങ്ങിൽ ബി കെ ജി ഹോൾഡിംഗ് ചെയർമാനും എം ഡിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശ്രീ കെ ജി ബാബുരാജ് രക്ഷാധികാരിയായ പരിപാടിയിൽ , ശിവഗിരി മഠം ധർമ്മസംഘം പ്രസിഡൻറ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികൾ , ഇന്ത്യൻ എംബസി പ്രതിനിധികൾ , ബഹ്‌റൈൻ സോഷ്യൽ മിനിസ്ട്രി പ്രതിനിധികൾ എന്നിവർക്കൊപ്പം ,ഇന്ത്യൻ ലോകസഭാംഗം ശ്രീ. അടൂർ പ്രകാശ് M.P മുഖ്യതിഥിയായും ,മുൻ കേരള നിയമസഭാംഗവും മികച്ച വാഗ്മിയുമായ ശ്രീ. കെ എൻ എ ഖാദർ വിശിഷ്ടാതിഥിയായും പങ്കെടുക്കുന്നു . പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ പൊതുസമൂഹത്തിൽ നൽകിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളെ മാനിച്ചു വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ഗുരുവിന്റെ നാമധേയത്തിൽ ആദരിക്കുന്നു .

ബഹ്‌റൈൻ പൊതുസമൂഹത്തിനു നൽകുന്ന മികച്ച സംഭാവനകളെ മാനിച്ചു മെഗാമാർട് സൂപ്പർമാർക്കറ്റിനു “ഗുരുസ്‌മൃതി ” അവാർഡും , ആതുരസേവന രംഗത്തു അൽ ഹിലാൽ ഹോസ്പിറ്റൽ നൽകുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കു ” ഗുരുസാന്ത്വനം ” അവാർഡും , യുവ ബിസ്സിനെസ്സ് സംരംഭകന് നൽകുന്ന “ഗുരുസമക്ഷം” അവാർഡ് മാസ്റ്റർ കാർഡ് കൗൻറി ഹെഡ് ശ്രീ . വിഷ്ണു പിള്ളയ്ക്കും , മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശ്രീ . ഫ്രാൻസിസ് കൈതാരത്ത് നു ” ഗുരുസേവ ” അവാർഡും,കർണാടക സർക്കാരിന്റെ മാനവസേവയെ മുൻനിർത്തി ആദരിക്കപ്പെട്ട ശ്രീ. രാജ്‌കുമാർ ഭാസ്ക്കറിനു ‘ഗുരു കൃപ’ അവാർഡും നൽകപ്പെടുന്നു.

കൂടാതെ കഴിഞ്ഞ രണ്ടു ഭരണസമതി അംഗങ്ങളെ അവരുടെ നിസ്തുലമായ പ്രവർത്തനങ്ങൾക്കുള്ള ആദരവും നൽകപ്പെടുന്നു . ഈ മെഗാപരിപാടിക്ക് മാറ്റേകുവാൻ പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും ,ശ്യാം ലാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

സർവ്വമത സമ്മേളനം (2023 മാർച്ച് 18)

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തൊട്ടടുത്ത ദിവസം (ശനിയാഴ്ച) 2023 മാർച്ച് 18 ന് വൈകുന്നേരം 7.30 മുതൽ സെഗയായിലെ KCA ഹാളിൽ വച്ച് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , മുൻ നിയമസഭാംഗം മികച്ച വാഗ്മിയുമായ കെ എൻ എ ഖാദർ , ബഹറൈൻ സെൻറ് മേരീസ് ചർച്ച് വികാരി ഫാദർ പോൾ മാത്യു എന്നിവർ പങ്കെടുക്കുന്ന മതസൗഹാർദ്ദ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസ്തുത പത്രസമ്മേളനത്തിൽ എസ്. എൻ. സി. എസ് ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി ശ്രീ.സജീവൻ വി. ആർ, ട്രഷറർ ശ്രീ. ഗോകുൽ, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ. ഷൈൻ ചെല്ലപ്പൻ, കൾച്ചറൽ സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ. ഡി, മീഡിയ കമ്മിറ്റി അംഗം. ശ്രീ. അജിത് കുമാർ. കെ, മറ്റ് ഭാരവാഹികളും സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – ശ്രീ. സുനീഷ് സുശീലൻ – ചെയർമാൻ (36674149), ശ്രീ.സജീവൻ വി. ആർ – ജനറൽ സെക്രട്ടറി (39824914), ശ്രീ. സന്തോഷ്‌ ബാബു – വൈസ് ചെയർമാൻ (33308426), ശ്രീ. ഷൈൻ ചെല്ലപ്പൻ – മെമ്പർഷിപ്പ് സെക്രട്ടറി (34203049).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!