മനാമ: ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെ പണമയക്കുന്ന എല്ലാ വനിതാ ഉപഭോക്താക്കൾക്കും വയർലെസ്സ് ഹെഡ്ഫോണുകൾ സമ്മാനം നൽകുന്ന ഡിജിറ്റൽ വുമൺ ക്യാമ്പെയിന് തുടക്കം കുറിച്ച് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്തുന്നതിന്റെയും, സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമ്പയ്‌ൻ. 2023 മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ നടത്തുന്ന ക്യാമ്പെയിനിൽ ലുലു മണി ആപ്പിലൂടെ പണമയക്കുന്ന സ്ത്രീകൾക്കാണ് വയർലെസ്സ് ഹെഡ്ഫോണുകൾ സമ്മാനമായി ലഭിക്കുക.
മിനിമം ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു വനിതാ ഉപഭോക്താവിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2023 ഏപ്രിൽ 15 ന് ഉള്ളിൽ അടുത്തുള്ള ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.
ശാക്തീകരിക്കപ്പെട്ട ഓരോ സ്ത്രീയും തന്റെ കുടുംബത്തിന്റെ മാത്രമല്ല, മുഴുവൻ സമൂഹത്തിന്റെയും വികസനത്തിന് സംഭാവന നൽകുന്നതായി പ്രചാരണത്തെക്കുറിച്ച് സംസാരിച്ച ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഒരു ഡിജിറ്റൽ യുഗത്തിലായതിനാൽ, ഈ ഡിജിറ്റലൈസേഷനിൽ സ്ത്രീകളും നേതൃത്വം നൽകണമെന്ന് ലുലു എക്സ്ചേഞ്ചിലെ ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഡിജിറ്റൽ ലോകം ഉപയോഗിക്കാൻ തുടങ്ങാനും അതുവഴി സ്വയം മുൻനിരയിലേക്ക് കൊണ്ടുവരാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനായാണ് ഞങ്ങൾ ഈ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ തെളിവാണ് ലുലു എക്സ്ചേഞ്ചിന്റെ ഈ പ്രചാരണം. ലിംഗസമത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണിതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.