bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2023-03-11 at 7.30.50 PM

മനാമ: ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടാൻ സംസാരിച്ചു, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, ലോക കേരള സഭ മെംബർമാരും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി.വി.നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സന്നിഹിതരായി.

ബ്ലഡ് ബാങ്ക് ഇൻ ചാർജ് സിസ്റ്റർ നൂഫ്, പ്രതിഭ മേഖല നേതാക്കളായ എൻ.കെ. അശോകൻ ,അനീഷ് കരിവെള്ളൂർ, ശശി ഉദിനൂർ, കെ.പി. അനിൽകുമാർ , ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ നേതൃത്വം നൽകി.എഴുപത്തഞ്ച് വാളണ്ടിയർമാർ ക്യാമ്പിൽ വച്ച് രക്തദാനം നടത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിഭ ഹെല്പ് ലൈൻ ഇത്തരം രക്തദാന ക്യാമ്പുകൾ ബഹ്റിന്റെ വിവിധ ഹോസ്പിറ്റലുകളിൽ നടത്തുന്നുണ്ടെന്നും ഈ വരുന്ന റമദാൻ മാസം മുഴുവൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ദിവസം പതിനഞ്ചിൽ കുറയാത്ത രക്തദാനം നടത്തുമെന്നും പ്രതിഭ ജനൽ സെക്രട്ടറി ഉദ്ഘാടന വേളയിൽ പ്രസ്താവിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!