മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് “വുമൺസ് ഡേ” എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്.
സനീറ ഷംസു, സൗദ മുസ്തഫ എന്നിവർ ഒന്നാം സ്ഥാനവും ഷറഫുന്നീസ, സുഹൈല എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡൻറ് ഷബീഹ ഫൈസൽ, സെക്രട്ടറി ഫസീല ഹാരിസ്, സർഗ്ഗ വേദി കൺവീനർ ബുഷ്റ ഹമീദ് ,വൈസ് പ്രസിഡൻറ് നൂറ ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.