മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം 2023 മാർച്ച് 17 ന് ബഹ്റൈനിലെത്തുന്നു. സമസ്ത ബഹ്റൈന്‍ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാന്‍പ്രഭാഷണത്തിൽ മുഖ്യാതിഥി യായാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈൻ ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ എംപി ഹസൻ റാശിദ് ബുകമാസ് , ഡോ: യൂസഫ് അൽ അലവി തുടങ്ങിയവരും സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ, ജംഇയ്യത്തുൽ മുഅല്ലിമീൻ, SKSSF നേതാക്കൾ. ബഹ്റൈനിലെ മറ്റു സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ കുഞ്ഞന്മദ് ഹാജി, ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, മനാമ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അവൻവരി ചേലക്കര, മനാമ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ ഭാരവാഹികൾ ആയ ശൈഖ് അബ്ദുൽ റസാഖ്, എൻ.ടി അബ്ദുൽ കരീം, സുബൈർ അത്തോളി, ഹാഫിള് ശറഫുദ്ധീൻ മൗലവി, നവാസ് കുണ്ടറ, മോനു മുഹമ്മദ്, ജസീർ വാരം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.