ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 98.11% വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. 37,334 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഈ വർഷം 14 പ്രവൃത്തിദിവസം കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല.
പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, എന്നീ സൈറ്റുകളിലും ഫലമറിയാം.