ബഹ്റൈൻ ടിവിയിൽ കൊറിയൻ പരമ്പര സംപ്രേഷണം ആരംഭിക്കുന്നു

മനാമ: ബഹ്റൈൻ ടിവിയിൽ ആദ്യമായി കൊറിയൻ ടിവി പരമ്പര മെയ് പകുതി മുതൽ സംപ്രേഷണം ആരംഭിക്കുന്നു. 19-ാം നൂറ്റാണ്ടിൽ ചോസോൻ രാജവംശത്തിലെ രാജകൊട്ടാരത്തിലെ ‘ലൗ ഇൻ ദി മൂൺലൈറ്റ്’ എന്ന റോമാറ്റിക് കോമഡി പരമ്പരയാണ് സംപ്രേഷണം ചെയ്യുന്നത്.

കൊറിയൻ ഭാഷയിൽ ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടി പരമ്പര പ്രദർശിപ്പിക്കും. ഷെഡ്യൂൾ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം ഒ യു കൊറിയൻ അംബാസിഡർ ഹ്യുൻമോ കൂയും ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ മുഹമ്മദും ചേർന്ന് ഇന്നലെ ഒപ്പ് വെച്ചു.