മനാമ: പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂരിൽപരം ആളുകൾ പങ്കെടുത്തു.
സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജ്യോതിഷ് പണിക്കർ, രാജലക്ഷ്മി, ദാർ അൽ ഷിഫ ജനറൽ മാനേജർ അഹമ്മദ് സമീർ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി അംഗം രഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തരുൺ കുമാർ, പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എക്സി. കമ്മിറ്റി അംഗങ്ങൾ അഖിലേഷ്, നസീർ, രാജീവൻ, മനോജ്, ആസിഫ്, ജെസ്ലു, രജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.