മനാമ: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന തർതീൽ ഖുർആൻ മത്സരങ്ങൾക്കുള്ള നാഷനൽ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രിൽ 14 ന് മനാമയിൽ വെച്ച് നടക്കുന്ന നാഷനൽ തർതീലിൽ യൂനിറ്റ്, സെക്ടർ, സോൺ മത്സരങ്ങളിൽ നിന്നും വിജയിച്ചു കയറിയ പ്രതിഭകളാണ് മാറ്റുരക്കുക. ജൂനിയർ, സെക്കന്ററി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, മനഃപാഠം, ഖുർആൻ സെമിനാർ, ക്വിസ്, മുബാഹസ തുടങ്ങിയ വ്യത്യസ്ത ഇനം മത്സരങ്ങൾ നടക്കും.
അബ്ദു സമദ് കാക്കടവ് ചെയർമാനും ശംസുദ്ധീൻ സഖാഫി കൺവീനറുമായ സ്വാഗത സംഘമാണ് നിലവിൽ വന്നത് .ഉമർ ഹാജി ( വൈസ് ചെയർമാൻ ) ഫഖ്‌റുദീൻ പി എം (ജോയിന്റ് കൺവീനർ ) അബ്ദു റഹീം സഖാഫി , സുനീർ , ശിഹാബ് പരപ്പ (ഫിനാൻസ് ) വി പി കെ മുഹമ്മദ് ,ഹംസ ഖാലിദ് സഖാഫി , ബഷീർ ക്ലാരി , അഷ്ഫാഖ് , സലാം കോട്ടക്കൽ , ഹംസ പുളിക്കൽ , ഹബീബ് , അബ്ദുല്ല രണ്ടത്താണി , ഷാഫി വെളിയങ്കോട് , നജ്മുദ്ധീൻ , ഷബീർ മാസ്റ്റർ , റഈസ് ഉമർ , ജാഫർ ശരീഫ് , റഷീദ് , ഡോക്ടർ നൗഫൽ , ഫൈസൽ വടകര , സലീം , അബ്ദു റഹ്‌മാൻ , വാരിസ് , സഫ്‌വാൻ സഖാഫി , മുഹമ്മദ് സഖാഫി , നിഷാദ് , നസീർ , ജാഫർ പട്ടാമ്പി , അഷ്‌റഫ് , മുനീർ സഖാഫി തുടങ്ങിയവർ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഭാരവാഹികളാണ്.
ആർ എസ് സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്യക്ഷതയിൽ സൽമാബാദിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഫഖ്‌റുദീൻ പി എ കാഞ്ഞങ്ങാട് ഉദ്ഘടനം ചെയ്തു . റഷീദ് തെന്നല വിഷയമവതരിപ്പിച്ചു സംസാരിച്ചു . അബ്ദു റഹീം സഖാഫി , ഫൈസൽ ചെറുവണ്ണൂർ , ഷബീർ മാസ്റ്റർ , അഷ്ഫാഖ് മാണിയൂർ , സലാം കോട്ടക്കൽ , ഖാലിദ് സഖാഫി , ഹബീബ് ഹരിപ്പാട് , സലീം കൂത്തുപറമ്പ് എന്നിവർ ആശംസകൾ നേർന്നു . അഷ്‌റഫ് മങ്കര സ്വാഗതവും മുഹമ്മദ് സഖാഫി നന്ദി രേഖപ്പെടുത്തി .ശിഹാബ് പരപ്പ പ്രാരംഭ പ്രാർത്ഥന നടത്തി .