മനാമ: പ്രതിഭ മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു നാട്ടിൽ അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാർഡിയാക്ക് അറസ്റ്റിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി, പ്രതിഭ സൽമാബാദ് യൂണിറ്റ് സെക്രട്ടറി, സൽമാബാദ് മേഖല കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി ജോയന്റ് സെക്രെട്ടറി, സാഹിത്യ വിഭാഗം കൺവീനർ, പ്രസംഗ വേദി കൺവീനർ, സ്പോർട്ട്സ് വേദി കൺവീനർ എന്നിങ്ങനെ വിവിധ സബ് കമിറ്റികളുടെ ചുമതലക്കാരനുമായിരുന്നു.
ഭാര്യ സുജ ബിനു, സ്നേഹ ബിനു (എട്ടാം ക്ലാസ് വിദ്യാർത്ഥിനി), സുബിൻ ബിനു (ബിരുദ വിദ്യാർത്ഥി ) എന്നിവർ മക്കളാണ്. പരേതന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം അഗാധമായ വ്യസനത്തോടെ പങ്ക് ചേരുന്നതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.