മനാമ: ദിനേന മുപ്പത് മിനിറ്റ് നേരത്തെ കാർഡിയാക് വ്യായാമങ്ങൾ ഒട്ടനവധി ശാരീരിക മാനസിക രോഗങ്ങൾക്ക് പ്രതിവിധിയാണെന്ന് പ്രൈം ഫിസോയോ ഫിസിയോതെറാപ്പിസ്റ് ഡോ നൗഫൽ പി സി പറഞ്ഞു. യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ആരോഗ്യ ക്ലാസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജുനൈദ് പി പി സ്വാഗതവും ഷുഹൈബ് നന്ദിയും പറഞ്ഞു.