bahrainvartha-official-logo
Search
Close this search box.

പ്രവാസി വെൽഫയർ മനാമ സോൺ: അബ്ദുല്ല കുറ്റ്യാടി പ്രസിഡൻ്റ്, റാഷിദ് കോട്ടക്കൽ സെക്രട്ടറി 

New Project (76)
മനാമ: പ്രവാസി വെൽഫയർ മനാമ സോൺ പുനഃസംഘടിപ്പിച്ചു. അബ്ദുല്ല കുറ്റ്യാടി പ്രസിഡൻ്റായും റാഷിദ് കോട്ടക്കൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡന്റ്, അനിൽ കുമാർ തിരുവനന്തപുരം അസി. സെക്രട്ടറി, ജാഫർ പൂളക്കൽ ഓർഗ്ഗനൈസിംഗ് സെക്രട്ടറി, സജീബ് കെ ട്രഷറർ, സഫീർ പ്രവാസി സെൻറർ സെക്രട്ടറി, അസ്‌ലം വേളം, ബഷീർ വൈക്കിലശ്ശേരി, ഹരിലാൽ, റാസിഖ്, മുസ്തഫ, ലത്തീഫ് കടമേരി, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകുന്ന പ്രവാസികളെയും പ്രവാസി സംരംഭകരെയും പ്രവാസി നിക്ഷേപങ്ങളെയും  ചുവപ്പു നാടയുടെ സങ്കീർണതകൾ ഇല്ലാതാക്കി പ്രോത്സാഹിപ്പിക്കാൻ സർക്കാരുകൾ ശ്രദ്ധ ചെലുത്തണം എന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി ആവശ്യപ്പെട്ടു. പ്രവാസി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയും അവരുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്ക് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിൽ സന്ദർശക വിസയിൽ വരുന്നവർ ജോലി ചെയ്യാൻ പാടില്ല എന്നത് ഇവിടുത്തെ നിയമമാണ്  എന്നിരിക്കെ അവിദഗ്ദ തൊഴിലാളികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി സന്ദർശക വിസയിൽ കൊണ്ടുവന്ന് ജോലി എടുപ്പിക്കുകയും പിന്നീട് നിയമക്കുടുക്കുകളിൽ പെട്ട് പ്രയാസപ്പെടുകയും ചെയ്യുന്ന കാഴ്ച ഇപ്പോൾ സർവ്വസാധാരണമാണ്.  ഗൾഫ് രാജ്യങ്ങളിലെ ശക്തമായ തൊഴിൽ നിയമത്തെ കുറിച്ചുള്ള അജ്ഞതമൂലം പ്രവാസികൾക്ക് അവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വിസ പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട ജോലിയും ശമ്പളവും ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന കേസുകൾ ധാരാളമുണ്ട്.  ഇക്കാര്യത്തിൽ പുതുതായി ജോലിക്കുപോവുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ സർക്കാരിന് കീഴിൽ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോണൽ പ്രസിഡൻ്റ് നൗമൽ റഹ്മാൻ്റെ അദ്ധ്യഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!