bahrainvartha-official-logo
Search
Close this search box.

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഓ ഐ സി സി പ്രതിഷേധ ജ്വാല

WhatsApp Image 2023-03-25 at 8.41.05 AM

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പ്രസിഡന്റും, വയനാട് എം. പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്പിക്കാത്ത ഭരണാധികാരികൾ ആണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ഭരണാധികാരികൾക്ക് ഒത്താശ ചെയ്യുന്ന നിയമസംവിധാനം ജനാധിപത്യമൂല്യങ്ങളെ എല്ലാം തകർക്കുന്ന നിലയിൽ ആണ് പ്രവർത്തിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്തി, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം കടന്നു പോകുന്നതായി ആരെങ്കിലും സംശയിച്ചാൽ അങ്ങനെയുള്ള ആളുകളെ കുറ്റപ്പെടുത്താൻ സാധിക്കില്ല എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം. ഡി, ജില്ലാ പ്രസിഡന്റ്‌മാരായ നസിം തൊടിയൂർ, ഷമീം കെ. സി, ഷിബു എബ്രഹാം, നിസാർ കുന്നംകുളത്തിങ്കൽ, സുനിൽ കെ. ചെറിയാൻ, ജേക്കബ് തേക്ക്തോട്, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ, ജോൺസൻ ടി ജോൺ,സൈദ് മുഹമ്മദ്‌, ജെയിംസ് കോഴഞ്ചേരി, രജിത് മൊട്ടപ്പാറ, നിജിൽ രമേശ്‌, അലക്സ്‌ മഠത്തിൽ, ഷിബു ബഷീർ, സുനിത നിസാർ, ആനി അനു, രവിത വിബിൻ, സുനു, റോയ് മാത്യു,റെജി ചെറിയാൻ, അസീസ് ടി. പി, അനുരാജ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!