ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സർഗവേദി അനുശോചിച്ചു

New Project (79)

മനാമ: മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അനുശോചിച്ചു. കേൻസറിനെ നർമത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങൾ “കാൻസർവാർഡിലെ ചിരി” എന്ന പേരിൽ പുസ്തകമാക്കുകയും കേൻസർ ബാധിച്ച പലർക്കും അതിലൂടെ ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു.

തന്റെ സവിശേഷമായ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് നടന്നു കയറിയത്. തമാശയോടൊപ്പം ഗൗരവമുള്ള റോളുകളും തനിക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. അഭിനയത്തോടൊപ്പം എഴുത്തും, നിർമാണവും, സംഘാടനവും, പാട്ടും, രാഷ്ട്രീയവുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

അമ്മയുടെ നേതൃത്വത്തിൽ 12 വർഷമുണ്ടായിരുന്ന അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പല ഡയലോഗുകളും മലയാളികൾക്ക് മനപ്പാഠമാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സർഗവേദി വിലയിരുത്തി. ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്സ് സർഗവേദി സെക്രട്ടറി എം. അബ്ബാസും കൺവീനർ പി ശാഹുൽ ഹമീദും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!