bahrainvartha-official-logo
Search
Close this search box.

റയ്യാൻ റമദാൻ ക്വിസ് രണ്ടാം ഘട്ടത്തിൽ

New Project (83)

മനാമ: തിരക്കുപിടിച്ച ദിനചര്യകളിൽ നിന്നും മാറി ആത്മ നിയന്ത്രണത്തിന്റെയും സഹനത്തിന്റെയും പാതയിൽ ചരിക്കുന്ന വിശ്വാസികൾക്ക് വിഞ്ജാനത്തിന്റെ വിരുന്നേകികൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ ഒരുക്കുന്ന റമദാൻ ക്വിസ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.

ഒന്നാം ഘട്ടത്തിൽ ചോദ്യങ്ങൾക്ക് ഒരുമാർക്ക് വീതമായിരുന്നു സ്‌കോർ നൽകിയിരുന്നത് എങ്കിൽ രണ്ടാം ഘട്ടത്തിൽ ചോദ്യത്തിന്റെ ഗാഢതക്കനുസരിച്ച് മാർക്ക് ലഭിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇംഗ്ളീഷിലും മലയാളത്തിലുമായി ദിനേന പുറത്തിറങ്ങുന്ന ക്വിസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവരെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ അഗാധമായ മേഖലകളിലേക്ക് എത്തിക്കുകയാണ് സംഘാടകർ ലക്‌ഷ്യം വയ്ക്കുന്നത്.

ഗൂഗിളും മറ്റു സേർച്ച് എഞ്ചിനുകളുമെല്ലാം കൈ വിരൽ തുമ്പിൽ ഏതൊരുവിജ്ഞാനവും ഞൊടിയിടകൊണ്ട് എത്തിക്കുമ്പോൾ, റമദാൻ ക്വിസിലെ പല ചോദ്യങ്ങൾക്കും ഗൂഗിളിന് പോലും മറുപടി കണ്ടെത്താൻ സാധിക്കുന്നില്ല എന്ന അനുവാചകരുടെ കമന്റുകൾ ഈ ക്വിസ് പരിപാടിയെ മറ്റു റമദാൻ പരിപാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ദിനേന ഓരോ വ്യക്തിയെ സമ്മാനത്തിനായി തിരഞ്ഞെടുക്കുന്നതോടൊപ്പം മാസാവസാനം ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന വ്യക്തിക്ക് 10000 രൂപയും, രണ്ടാം സമ്മാനക്കാർക്ക് 7500 രൂപയും, മൂന്നാം സമ്മാനക്കാർക്ക് 5000 രൂപയും മറ്റനേകം പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

2021 ൽ തുടങ്ങിയ ഈ ക്വിസ് പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വ്യക്തികൾ പങ്കെടുക്കുന്നു. ഈ ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്‌ത്രേഷൻ ഫീസോ മറ്റു സാമ്പത്തിക ബാധ്യതകളോ ഇല്ലെന്ന് സംഘാടകർ അറിയിച്ചു.

ക്വിസിൽ പങ്കെടുക്കാൻ 33138083 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!