bahrainvartha-official-logo
Search
Close this search box.

ഖുർആൻ നന്മയിലേക്ക് നയിക്കുന്ന ഗ്രന്ഥം – പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി

New Project (82)

മനാമ: വിശുദ്ധ ഖുർആൻ മനുഷ്യനെ നന്മയിലേക്കും ധാർമികതയിലേക്കും നയിക്കുന്ന ഗ്രന്ഥമാണെന്നും വർഗീയതയും തീവ്ര വാദവും അതിനു അന്യമാണെന്നും പ്രമുഖ പ്രഭാഷകനും കേരള മുസ്‌ലിം ജമാഅത് സെക്രട്ടറിയുമായ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി പ്രസ്താവിച്ചു. അല്ലാഹുവിനെ കൂടാതെ ആരാധിക്കുന്നവരുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയാൻ പാടില്ല എന്നും അവിശ്വാസികളായ മാതാപിതാക്കളോട് പോലും നന്മ ചെയ്യണമെന്നും പഠിപ്പിച്ച ഖുർആൻ ഉദാത്താമായ മാനവിക മൂല്യങ്ങളും സഹിഷ്ണുതയും സാഹോദര്യവുമാണ് ഉത്ഘോഷിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള സമഗ്രമായ പരിഹാരങ്ങൾ ഖുർആനിൽ ഉണ്ട്. ഖുർആൻ അവതീർണ്ണമായ വിശുദ്ധ റമളാനിൽ ഖുർആനിക സന്ദേശങ്ങൾ മുറുകെ പിടിച്ചു ജീവിക്കാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

‘വിശുദ്ധ റമളാൻ ദാർശനികതയുടെ വെളിച്ചം’ എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടത്തിയ രണ്ടു ദിവസത്തെ പ്രകാശ തീരം ഖുർആൻ പ്രഭാഷണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഐ സി എഫ് ബഹ്‌റൈൻ പ്രസിഡണ്ട്‌ കെ. സി സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കർ ലത്തീഫി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് സ്ത്രീകൾക്കായി നടത്തുന്ന ഹാദിയ കോഴ് സിലെ പഠിതാക്കൾക്കായി നടത്തിയ ഡെയിലി ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. ഐ സി എഫ് റിലീഫ് ഫണ്ട്‌ ഉത്‍ഘാടനം പരിപാടിയിൽ രാമത്ത് അഷ്‌റഫ്‌ സാഹിബിൽ നിന്നും തുക സ്വീകരിച്ചു പേരോട് ഉസ്താദ് നിർവഹിച്ചു. സയ്യിദ് ബാഫഖി തങ്ങൾ, ഐ സി എഫ് നേതാക്കളായ അഡ്വക്കറ്റ് എം. സി അബ്ദുൽ കരീം, സുലൈമാൻ ഹാജി, ഷാനവാസ്‌ മദനി, ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷമീർ പന്നൂർ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. നിസാർ എടപ്പാൾ, നൗഫൽ മയ്യേരി, മുഹമ്മദ്‌ കോമത്ത്, ഇസ്മായിൽ ഹാജി, വി ഇബ്രാഹിം, അബ്ദുൽ റഹ്‌മാൻ ഹാജി, അഫ്സൽ, അലി, തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദു സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!