മനാമ: പരിശുദ്ധ റമദാൻ മാസത്തിൽ ഉണ്ടാകാനിടയുള്ള രക്തദാതാക്കളുടെ ദൗർലഭ്യം കണക്കിലെടുത്ത് സച്ചിൻ ക്രിക്കറ്റ് ക്ലബ് ബഹ്‌റൈൻ – ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 75 ഓളം ആളുകൾ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
സച്ചിൻ ക്ലബ് ക്യാപ്റ്റൻ അനു ബി കുറുപ്പ്, അജീഷ് പിള്ള, സജിൻ എസ് നായർ, അജോ ജോൺ, ഗണേഷ് കുമാർ ബി ഡി കെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലീം, പ്രസിഡൻറ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡണ്ട് മിഥുൻ മുരളി, സിജോ ജോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ജിബിൻജോയി,എബി, നിതിൻ, രാജേഷ്, അശ്വിൻ, സാബു അഗസ്റ്റിൻ, സുനിൽ , വിനീത വിജയ്, സലീന റാഫി, ഫാത്തിമ റാഫി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.