bahrainvartha-official-logo
Search
Close this search box.

റമദാൻ – നന്മകൾ വർഷിക്കുന്ന മാസം

WhatsApp Image 2023-03-29 at 5.46.12 PM

– ഷിബു ബഷീർ  ( OICC ബഹ്റൈൻ അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, മൈത്രി ബഹ്റൈൻ എക്സിക്യൂട്ടീവ് അംഗം)

 

അസ്സലാമു അലൈക്കും,
സഹോദരങ്ങളെ പ്രപഞ്ച സൃഷ്ടാവിന്റെ കാരുണ്യവും ശാന്തിയും നമ്മിൽ വർഷിക്കട്ടെ വിശുദ്ധ റമദാൻ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ പൂക്കാലം നന്മയുടെ വസന്തം സഹനത്തിന്റെ മാസം ക്ഷമയുടെ മാസം സമസൃഷ്ടി സ്നേഹത്തിന്റെ മാസം പശ്ചാത്താപത്തിന്റെ മാസം വിശുദ്ധ ഖുറാൻ അവതരിച്ച
മാസം. വിശുദ്ധ റമദാൻ അനുഗ്രഹത്തിന്റെ കാരുണ്യത്തിന്റെ പാപമോചനത്തിന്റെ മാസം. മാസങ്ങളിൽ ശ്രേഷ്ഠതയുള്ള മാസം. അതെ അല്ലാഹുവിൻറെ നന്മ വർഷിക്കുന്ന മാസം. അതിൻറെ രാത്രിയും പകലും പവിത്രമാക്കപ്പെട്ടിരിക്കുന്ന ഓരോ നിമിഷങ്ങൾ പോലും ധന്യം. അതത്രെ വിശുദ്ധ റമദാൻ മാസം.

ശുദ്ധമായ മനസ്സോടെ പ്രാർത്ഥിച്ചാൽ അതിന് ഉത്തരം നൽകപ്പെടുന്ന മാസം. സമ്പന്ന നിമിഷങ്ങൾ ഈ മഹത്തായ മാസത്തിൽ അല്ലാഹുവിൻറെ പാപമോചനത്തിനായി ശ്രമിക്കാത്തവർ ഏറ്റവും വലിയ നിർഭാഗ്യവാൻ ആകുന്നു. പവിത്രമായയും സന്ദർഭത്തിൽ ദരിദ്രന്മാർക്കും പാവങ്ങൾക്കും ദാന കർമ്മങ്ങൾ ചെയ്യുക, മുതിർന്നവരെ ബഹുമാനിക്കുക ചെറിയ വരോട് കാരുണ്യം കാണിക്കുക, കുടുംബ ബന്ധങ്ങൾ പാലിക്കുക. അപ്രകാരം നാം നാവിനെ സൂക്ഷിക്കുക ദൃഷ്ടികളെ നിയന്ത്രിക്കുക കേൾവിയും നല്ലതിനായി മാത്രം ഉപയോഗിക്കുക. അനാഥകളോട് ആർദ്ര കാണിക്കുക, സകല പാവങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നു സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയാണത്രേ അത് അൽ ബക്കറ 183 അധ്യായം.

ആ തഖ്വ നേടുവാനുള്ള മാർഗമാണ് നോമ്പ് എന്ന് പരിശുദ്ധ ഖുർആൻ നമുക്ക് പഠിപ്പിച്ചു തരികയാണ്. അതേപോലെതന്നെ സ്വർഗ്ഗം നേടാൻ അത്യന്താപേക്ഷിതമായ തഖ്വ നോമ്പിലൂടെ നമുക്ക് കരസ്ഥമാക്കുവാൻ കഴിയുമ്പോൾ നമ്മൾ എന്തെന്നാൽ എന്തിനെയാണ് നമ്മൾ നേരിടാൻ ആഗ്രഹിക്കുന്നത്? നരകത്തിൽ നിന്ന് രക്ഷയാണ് നമ്മൾ ആഗ്രഹിക്കുന്നത് ആ നരകത്തിൽ നിന്ന് അകലാനുള്ള കാരണവുമായി മാറുകയാണ്. “70വർഷത്തെ വൈഡൂര്യം ” ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽപ്രീതി ഉദ്ദേശിച്ചുകൊണ്ട്നോമ്പ് അനുഷ്ഠിക്കുകയാണെങ്കിൽ അല്ലാഹു നരകത്തെ തൊട്ട് അകറ്റും എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് നോമ്പിലൂടെ സാധിക്കും എന്ന് പഠിപ്പിച്ചിരിക്കുകയാണ്. നമുക്ക് അകലം പാലിക്കാനുള്ള സംരക്ഷണം നേടാനുള്ള ഒരു പരിധിയാണ് നോമ്പ് എന്നും നമുക്ക് പഠിപ്പിച്ചിരിക്കുന്നു. അള്ളാഹു പറയുന്നു എല്ലാ കർമ്മങ്ങളും അല്ലാഹുവിനാണ് എല്ലാ കർമ്മങ്ങൾക്കും പ്രതിഫലം നൽകേണ്ടതും അല്ലാഹു ഇത് പ്രത്യേകം എടുത്തു പറയുന്നത് മനസ്സിലാക്കേണ്ടത് സ്വർഗ്ഗത്തിൽ പ്രത്യേക കവാടം ലഭിക്കും എന്ന് പഠിപ്പിച്ചിരിക്കുകയാണ്. എന്നാൽ നന്മയുടെ പാതയിലൂടെ അല്ലാത്ത ഒരാളും അതിലൂടെ കടന്നുപോകുകയില്ല. അല്ലാഹു നോമ്പുകാരായ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ പ്രത്യേക വഴിത്താരകൾ പ്രത്യേക കവാടങ്ങൾ നോമ്പുകാർക്ക് വേണ്ടി സ്വർഗ്ഗത്തിൽ പ്രത്യേകം കവാടം ഒരുക്കിയിരിക്കുന്നു.

അതേപോലെതന്നെ നമ്മുടെ പാപങ്ങൾ പൊറുക്കാൻ ഒരു മാർഗമാണ് നോമ്പ്. നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷങ്ങളിലും ധാരാളം പാവങ്ങൾ തെറ്റുകൾ ചെയ്യുന്നവരാണ് ആരെങ്കിലും റമദാനിൽ പ്രായശ്ചിത്തം ചെയ്തു പശ്ചാത്തപിച്ച് വിശ്വാസത്തോടുകൂടി അർപ്പിക്കുന്ന വർക്ക് പ്രതിഫലം ഉറപ്പ്. എന്നാൽ സ്വർഗ്ഗത്തിൽ പ്രത്യേക കവാടത്തിലൂടെ കടന്നുപോകാൻ പാപങ്ങൾ പൊറുക്കപ്പെടാൻ അന്നപാനീയങ്ങൾ ഒഴിവാക്കിയാൽ മാത്രം പോരല്ലോ മറിച്ച് അല്ലാഹു എങ്ങനെ നോമ്പ് നോൽക്കണം എന്ന് പഠിപ്പിച്ചുവോ എങ്ങനെ നമുക്ക് പഠിപ്പിച്ചു എങ്ങനെ മനസ്സിലാക്കിയോ? അതുപോലെ മനസ്സിലാക്കിക്കൊണ്ട് അതേപോലെ പഠിച്ചുകൊണ്ട് അതുപോലെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് യഥാർത്ഥ നോമ്പിന്റെ അവകാശികൾ ആവുക അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. പാപങ്ങളിൽ നിന്ന് ഒരു സുരക്ഷിതത്വം അറിയാതെ ചെയ്തുപോയ പാപങ്ങളിൽ മോചനത്തിനുള്ള മാർഗ്ഗം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!