സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 100% വിജയവുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ

മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഇന്ത്യൻ സ്കൂൾ. 798 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. 26 കുട്ടികൾ എല്ലാ വിഷയങ്ങളിലും A1 കരസ്ഥമാക്കി. 500 ൽ 487 മാർക്ക് നേടി ആരോൺ ഡൊമിനിക് ഡികോസ്റ്റയും സൂസൻ മരിയ ബിനുവും സ്കൂൾ ടോപ്പേഴ്‌സായി. 486 മാർക്ക് നേടി വർഷ സുരേഷ്‌കുമാർ, നിപുണ അശോക്, ആദിത്യ സിംഗ്, ദർഷി ഗൗരംഗ് ദോഷി എന്നിവർ മൂന്നാം സ്ഥാനവും 485 മാർക്കോടെ മേഘ്ന ഗുപ്ത, റിദ്ധി നിലേഷ് കുമാർ റാത്തോഡ്, മൈക്കിൾ അന്ന പോളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

202 വിദ്യാർത്ഥികൾ 90% മാർക്ക് നേടിയിട്ടുണ്ട്. 493 കുട്ടികൾ ഡിസ്റ്റിങ്ക്ഷനും 689 പേർ ഫസ്റ്റ് ക്ലാസിനും അർഹരായി. 94 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A ഗ്രേഡ് ലഭിച്ചു. സോഷ്യൽ സയൻസിൽ 14 വിദ്യാർത്ഥികൾ 100 മാർക്കും 25 പേർ 99 മാർക്കും നേടി. മാത്തമാറ്റിക്സിൽ മൂന്നു പേർ 100 മാർക്കും 14 പേർ 99 മാർക്കും കരസ്ഥമാക്കി. ഇംഗ്ലീഷിൽ നാല് വിദ്യാർത്ഥികൾ 99 മാർക്ക് നേടിയമ്പോൾ സയൻസിൽ നാല് പേർക്ക് 98 മാർക്ക് ലഭിച്ചു.

ഐ എസ് ബി ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, അക്കാദമിക്സ് അംഗം മുഹമ്മദ് ഖുർഷിദ് ആലം, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.