മനാമ: കഴിഞ്ഞ ദിവസം ജോലിക്കിടെ മരണമടഞ്ഞ ജോഗിന്ദര്‍ സിംഗിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയായ ടി ടി എസ് ജെ വി യിലെ ജീവനക്കാര്‍. കമ്പനിയുടെ ഏരിയ സിക്‌സ് വിഭാഗത്തിലെ ജീവനക്കാര്‍ സമാഹരിച്ച തുക കമ്പനിയുടെ ഏരിയ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ചിക്കാമോ സെറ, ജോഗിന്ദര്‍ സിങ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സൂപ്പര്‍വൈസര്‍ രാജക്കു കൈമാറി. പീറ്റര്‍ സോളമന്‍, ജോയ് കടക്കല്‍, നാസില്‍ ഇബ്രാഹിം, റോയ് തോമസ്, ജോണ്‍ അനിയന്‍ എന്നിവര്‍ സമാഹരണത്തിനു നേതൃത്വം നല്‍കി.