റമദാനിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിൽ “ഹെൽത്തി റമദാൻ ഹെൽത്തി സീനിയർസ്” പദ്ധതി ആരംഭിച്ചു. 50 വയസ്സിന് മുകളിൽ പ്രായമായവർക്ക് പരിശോധന തികച്ചും സൗജന്യവും ലാബ് & റേഡിയോളജി വിഭാഗത്തിൽ 50% ഡിസ്‌കൗണ്ടും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഫുൾ ബോഡി ചെക്ക് അപ്പിന് BD 9/- ഉം ഇതിൽ 71 ടെസ്റ്റുകളും പരിശോധനയും ഉൾപ്പെടുന്നു. വിറ്റാമിൻ ഡി ചെക്കപ്പും പരിശോധനയും കൂടി BD 5/- ആയിരിക്കും. വിസിറ്റിംഗ് വിസയിൽ ഉള്ള മാതാപിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരാം. ഇവരുടെ പാസ്പോര്ട്ട് കോപ്പി നിർബന്ധമാണ്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ പരിശോധന ഉണ്ടായിരിക്കും. ജൂൺ 6 വരെ അൽ ഹിലാൽ ബ്രാഞ്ചുകളായ മുഹറഖ്, മനാമ, റിഫാ, സൽമാബാദ് എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും.