മനാമ: നിയമവിരുദ്ധമായി സ്വർണ്ണം കടത്തുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തി അവരുടെ സാമൂഹിക പദവികളെ തുറന്നുകാട്ടാൻ സമൂഹം ഒന്നിച്ചിറങ്ങണമെന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈൻ. പരിശുദ്ധ കർമ്മമായ ഉംറയെ പോലും മറയാക്കി സ്വർണ്ണം കടത്തുന്നവർ ഉന്നം വെക്കുന്നത് സാമൂഹിക സ്പർദ്ധ വളർത്തലാണ്. ഇത്തരം കുറ്റ കൃത്യങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാതൃകപരമായ ശിക്ഷ ലഭിക്കാത്തത് ഇത്തരക്കാർക്ക് വളമാകുന്നു. അനധികൃത സ്വത്ത് സമ്പാദന ത്വരയെ നിരുത്സാഹപ്പെടുത്താൻ കുറ്റ കൃത്യങ്ങളിൽ പങ്കെടുത്തവരെ ഒറ്റപ്പെടുത്താൻ എല്ലാ സാമൂഹിക സംഘടനകളും മുന്നോട്ട് വരണമെന്നും യൂത്ത് ഇന്ത്യ ബഹ്‌റൈൻ പ്രസിഡന്റ് അനീസ് വി കെ ആവശ്യപ്പെട്ടു.
റിഫയിൽ സംഘടിപ്പിച്ച റമദാൻ നിശാ ക്യാമ്പ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിഫ സർക്കിൾ പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര, സെക്രട്ടറി മുഹമ്മദ് റഹീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.