മനാമ: സ്ട്രോക്ക് വന്നതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യു.പി സ്വദേശിയെ ഹോപ്പിന്റെ പ്രവർത്തകർ നാട്ടിലേക്കയച്ചു. ആറ് മാസം മുമ്പ് വന്നു ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന 34 കാരനായ അഷ്റഫിനെ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഓപറേഷൻ നടത്തി. മൂന്നു മാസത്തോളം സൽമാനിയയിൽ ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമുള്ള കുടുംബമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നു.
ഇദ്ദേഹത്തിന്റെ ദുരവസ്ഥ സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം ഹോപ്പിന്റെ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തി. ഹോപ്പ് പ്രവർത്തകർ അദ്ദേഹത്തിന്റെ സ്പോൺസറെ കണ്ട് നാട്ടിലേക്കുപോവാനുള്ള രേഖകൾ ശരിയാക്കി. അദ്ദേഹത്തിന് ഉപയോഗിക്കാൻ വീൽചെയറും, ചെറിയ തുകയും നൽകി യാത്രയാക്കി.