ശ്രദ്ധേയമായി മെഡ്കെയർ സൗഹൃദ സംഗമം

MedCare Get together

മനാമ: വളരെ ഉത്തരവാദിത്ത്വവും അർപ്പണ മനസും നിറഞ്ഞ ജോലിത്തിരക്കിനിടയിലും സാമൂഹിക സേവന മനസോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മെഡ്കെയർ സംഗമം ശ്രദ്ധേയമായി. ശാരീരിക ആരോഗ്യ കാരണങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സൗജന്യമായി ജീവൻ രക്ഷാ മരുന്നുകൾ നല്കി വരുന്ന പ്രവാസി വെൽഫയർ ബഹറൈന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയറിന്റെ നേതൃത്വത്തിൽ പ്രവാസി സെൻ്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാഥിതിയായിരുന്നു.

സേവനം എന്നത് വെറും വാക്കല്ല. അതിനു ത്യാഗത്തിന്റെ സ്വഭാവമാണുള്ളത്. സാമൂഹിക സേവനം പൗരധർമ്മമാണ്. ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള മനുഷ്യർ സമൂഹത്തിൻ്റെ കരുത്താണ്. ലോകത്ത് മനുഷ്യർ ഇന്ന് ഭക്ഷണത്തേക്കാൾ മരുന്നിനും ചികിത്സക്കും പ്രയാസപ്പെടുന്ന അവസ്ഥയാണ്. പ്രവാസ ലോകത്ത് ചെറിയ വരുമാനക്കാർക്ക് ചികിത്സയും മരുന്നും വലിയൊരു ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ മെഡ്കെയർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. തികച്ചും സൗജന്യമായി സേവന മുഖത്തോടെ പ്രവർത്തിക്കാൻ മുന്നോട്ട് വന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് കാലത്ത് ഇത്തരം കൂട്ടായ്മകളും ആരോഗ്യ പ്രവർത്തകരും മുന്നിൽ നിന്ന് പോരാടിയത് കൊണ്ടാണ് കോവിഡിനെ തടുക്കാൻ സാധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്തദാനം, പ്രതിരോധ ചികിത്സ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ നാട്ടിൽ ടീം വെൽഫെയർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം സദസിന് വിശദീകരിച്ചു.

പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച മെഡ്കെയർ സംഗമത്തിൽ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, ഡോ. ഫൈസൽ, ഡോ. ഗായത്രി, അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. മെഡ്കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി നന്ദിയും പറഞ്ഞു. മെഡ്കെയർ എക്സിക്യൂട്ടീവുകളായ കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ്, അബ്ദുല്ല കുറ്റ്യാടി, ബാലാജി എന്നിവർ നേതൃത്വം നല്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!