മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സയ്യദ് ഫക്രുദീൻ തങ്ങൾ റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സൈദ് റമ്ദാൻ നദ്വി, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളിക്കുളങ്ങര എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ബഷീർ അമ്പലായി, എബ്രഹാം ജോൺ, നജീബ് കടലായി, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ബിനു മണ്ണിൽ, അജയ് കൃഷ്ണൻ, നിസാർ കൊല്ലം, രാജീവ് വെള്ളിക്കോത്ത്, എ.സി.എ ബക്കർ, അബ്ദുൽ റഹ്മാൻ അസീൽ, ടിപ്പ് ടോപ്പ് ഉസ്മാൻ, ഫസൽ ഹഖ്, മുസ്തഫ കെ.പി, റഫീഖ് അബ്ദുല്ല, പവിത്രൻ, പ്രവീൺ കുമാർ, എ.പി. ഫൈസൽ, ചന്ദ്രബോസ്, ഷബീർ മുക്കൻ, ഷിഹാബ് കറുകപുത്തൂർ, ശിവകുമാർ കൊല്ലറോത്ത്, യു.കെ. അനിൽ കുമാർ, ഇബ്രാഹിം പുറക്കാട്ടീരി, ബദർ, അനീസ്, ഗോകുൽ, ജിജു ജേക്കബ്, ഹരീഷ് മേനോൻ, ദീപക് മേനോൻ, ജ്യോതിഷ് പണിക്കർ, ജഗത്ത്, ജേക്കബ് തേക്കുതോട്, സിൻസൻ ചാക്കോ, ഗയാസ്, റിസാൽ തുടങ്ങിയവർ സന്നിഹിതരായി.