മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് പൊതു പരീക്ഷകൾക്ക് ഇന്ന്(07/04/2023 വെള്ളിയാഴ്ച) ബഹ്‌റൈനിൽ തുടക്കമാവും. ദാറുൽ ഈമാൻ കേരള മദ്രസയുടെ മനാമ, റിഫ കാമ്പസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരും, നാട്ടിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഇപ്പോൾ ബഹ്‌റൈനിൽ ഉള്ളതുമായ 7, 9 ക്ലാസുകളിലെ പൊതു പരീക്ഷക്ക് രജിസ്റ്റർ ചെയ്‌ത കുട്ടികൾക്ക് മനാമ കാമ്പസിലാണ് സെന്റർ അനുവദിച്ചിട്ടുള്ളത്. ഈ മാസം 15 വരെ ആയിരിക്കും പരീക്ഷ നടക്കുക. പരീക്ഷക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ദാറുൽ ഈമാൻ കേരള മദ്രസ ഭാരവാഹികൾ അറിയിച്ചു.
