അ​ൽ​ റബീഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ പ്രവർത്തനമാരംഭിച്ചു

WhatsApp Image 2023-04-06 at 9.35.44 PM

മ​നാ​മ: അ​ൽ​ റബീഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മ​നാ​മ ബ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​തു​ര സേവന​രം​ഗ​ത്ത് 13 വ​ർ​ഷ​ത്തെ സേ​വ​ന പ​രി​ച​യ​മു​ള്ള ഗ്രൂ​പ്പിൻറെ ബ​ഹ്‌​റൈ​നി​ലെ എ​ട്ടാ​മ​ത്തെ സ്ഥാ​പ​ന​വും ആ​ദ്യ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​ണി​ത്. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഒ​രു​ക്കി​യ​തെ​ന്ന് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ മു​ജീ​ബ് അ​ടാ​ട്ടി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഇ.​എ​ൻ.​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റ​ൽ, ഫി​സി​യോ​തെ​റ​പ്പി, എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 32 വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും നൂ​റി​ല​ധി​കം മ​റ്റു ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന​ത്തി​ലു​ണ്ട്. അ​ൽ റ​ബി​ഹ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് മി​ഡി​ലി​സ്റ്റി​ൽ സൗ​ദി​യി​ലും ഒ​മാ​നി​ലും സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.

 

കു​വൈ​ത്തി​ലും ഖ​ത്ത​റി​ലും ഉ​ട​ൻ സേ​വ​നം തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 150ൽ​പ​രം കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, 32ൽ​പ​രം ആ​രോ​ഗ്യ പ​രി​ച​ര​ണ മു​റി​ക​ൾ, ഒ​രേ​സ​മ​യം മൂ​ന്ന് നി​ല​ക​ളി​ലാ​യി ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫാ​ർ​മ​സി, റേ​ഡി​യോ​ള​ജി ലാ​ബ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ന​സ് അ​ൽ ജോ​സ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!