മനാമ: ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ക്ലബ് ഗുദൈബിയയിലെ കപ്പാലം റെസ്റ്റോറന്റിൽ വച്ച് അംഗങ്ങൾക്കായി ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച വിഷ്ണുവിന് സമ്മാനവും, യൂട്യൂബ് വ്‌ളോഗർ നസ്റിൻ സുറൂറിനെ (talibee’s home) പരിപാടിയിൽ മൊമെന്റോ നൽകി ആദരിച്ചു.
2019 ൽ ആരംഭിച്ച ക്ലബ് കഴിഞ്ഞ നാല് വർഷമായി വിവിധ പരിപാടികൾ നടത്തി വരുന്നു. ഈ വർഷ അവസാനം വിപുലമായ പരിപാടികൾ നടത്തുവാൻ ഇഫ്താർ മീറ്റിൽ തീരുമാനിച്ചു. അതോടൊപ്പം ഈദ് ദിവസം ക്ലബിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യാനും തീരുമാനിച്ചു.
ടീം അംഗങ്ങളായ വൈശാഖ് , നൗഷാദ് , ജെംഷിദ് , അഭിലാഷ് , സനൂപ് , സുറൂർ, റഷീദ് എന്നിവർ നേതൃത്വം നൽകി .